ഇവിടെ ഭരിക്കുന്നത് ഞങ്ങൾ; പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവർത്തകൻ
സ്ഥലത്തെത്തിയ സിപിഐഎം പ്രവര്‍ത്തകന്‍ വിഷയത്തില്‍ ഇടപെട്ട് പരിപാടി തുടരാന്‍ ആവശ്യപ്പെട്ടു
തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത്‌ത് സംഘത്തെ ബിജെപി പ്രവർത്തകൻ ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങൽ അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം. സംഘത്തെ ഭീഷണിപ്പെടുത്തി പരിപാടി തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
'മൈക്ക് ഓഫ് ചെയ്യണം, ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട' എന്നാണ് ബിജെപി പ്രവർത്തകന്റെ ഭീഷണി. അഴൂർ പഞ്ചായത്തും പെരുങ്കുഴി വാർഡും ഭരിക്കുന്നത് ബിജെപിയാണ്. മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്തോളൂ. ഓഫ് ചെയ്യണം. ഇവിടെ വേണ്ട. നിങ്ങൾ സഭയിൽ നിന്നാണ് വരുന്നത്. ഇവിടെ ഒരു ക്രിസ്ത്യാനികളും പെന്തക്കോസ്തും ഇല്ല', എന്നായിരുന്നു ബിജെപി പ്രവർത്തകന്റെ ഭീഷണി.

