കോഴിക്കോട് മൂന്ന് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി വാണിമേൽ സ്വദേശി പിടിയിൽ
ഗോവിന്ദാപുരത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് ഇയാൾ പിടിയിലായത്
കോഴിക്കോട്: കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട. മൂന്ന് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി വാണിമേൽ സ്വദേശി ടിസികെ ഷംസീർ(36) പിടിയിലായി. ഗോവിന്ദാപുരത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് ഇയാൾ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളിൽ നിന്ന് 700 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ബം ഗ്ളൂരിൽ നിന്ന് ലഹരി മരുന്ന് കോഴിക്കോട്ട് എത്തിച്ച് വില്‌പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ എന്ന് പോലിസ് പറഞ്ഞു.

