പേരാമ്പ്രയിൽ ജോലിക്കായി വീട്ടിലെത്തിയ ആൾ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി
പോലീസ് എത്തി പ്രതിയെ ആവടുക്കയിലെ വീട്ടിൽവെച്ച് അറസ്റ്റ് ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇലക്ട്രിക്കൽ ഉപകരണം ഘടിപ്പിക്കാൻ വീട്ടിലെത്തിയ ആൾ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ പന്തിരിക്കര ആവടുക്ക ഇളപ്പൂങ്കൽ വീട്ടിൽ സോജൻ മാത്യുവിനെ കോടതി കൊയിലാണ്ടി സബ്ബ് ജയിലിലേക്ക് റിമാൻഡ് ചെയ്‌തു. ഉപകരണം ഫിറ്റ് ചെയ്യാൻ എത്തിയ പ്രതി മറ്റുള്ളവർ കുറച്ചപ്പുറത്തേക്ക് മാറിയ സമയം നോക്കി കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി സംഭവം ചേച്ചിയെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും പോലീസ് എത്തി പ്രതിയെ ആവടുക്കയിലെ വീട്ടിൽവെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സബ്ബ് ഇൻസ്പെക്ടർമാരായ ടി.സി ഷാജി, രാജേഷ് ടി.പി, അനുഷ, എസ്.സി.പി.ഓ ജോതേഷ് തുടങ്ങിയവർ ആയിരുന്നു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

