ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്
കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി അമ്മയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്
കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറയുന്നത്. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ.
2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടൽത്തീരത്തെ ഭിത്തിയിൽ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായ തോടെ അച്ഛൻ പ്രണവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

