കോഴിക്കോട്ട് സുഹൃത്തിന്റെ നാലു വയസ്സായ കുഞ്ഞിനെ പീഡിപ്പിച്ച യുവാവ് പിടിയിൽ
സംഭവം പുറത്തു കൊണ്ടു വന്നത് അങ്കണവാടി ജീവനക്കാരി
കോഴിക്കോട്: മുക്കത്ത് സുഹൃത്തിന്റെ നാല് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. കൂടരഞ്ഞി സ്വദേശി ഇരുപത്തി രണ്ടുകാരൻ മുഹമ്മദ് മിഥിലാജ് ആണ് പിടിയിലായത്. വയനാട്ടിൽ നിന്നാണ് ഇയാളെ മുക്കം പൊലീസ് പിടികൂടിയത്. അങ്കണവാടിയിൽ എത്തിയ കുട്ടി വയറു വേദനയുണ്ടെന്ന് ജീവനക്കാരിയോട് പറയുകയായിരുന്നു. തുടർന്ന് ആയ കുട്ടിയെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് പീഡന വിവരം മനസ്സിലാക്കുന്നത്. ഉടൻ തന്നെ അങ്കണവാടി ജീവനക്കാർ വീട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
മതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ വയനാട്ടിൽ നിന്നു മുഹമ്മദ് മിഥിലാജിനെ പിടികൂടുകയായിരുന്നു. താമരശേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മുക്കം പോലീസ് ഇൻസ്പെക്ടർ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ അബ്ദുൽ റഷീദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

