headerlogo
crime

പയ്യോളിയിൽ 12 വയസ്സുകാരിയെ മാതാവിന്റെ ഒത്താശയോടെ വ്യവസായി പീഡിപ്പിച്ചു;പോക്സോ കേസ്

ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

 പയ്യോളിയിൽ 12 വയസ്സുകാരിയെ മാതാവിന്റെ ഒത്താശയോടെ വ്യവസായി പീഡിപ്പിച്ചു;പോക്സോ കേസ്
avatar image

NDR News

23 Jan 2026 09:40 AM

പയ്യോളി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മാതാവിനും ഇവരുടെ സുഹൃത്തായ വ്യവസായിക്കുമെതിരെ പോലീസ് കേസെടുത്തു. വടകര കീഴൽ ബാങ്ക് റോഡ് സ്വദേശി ചങ്ങരോത്ത് അബ്‌ദുൾ റഫീഖ് (48), പെൺകുട്ടിയുടെ മാതാവ് എന്നിവർക്കെതിരെയാണ് പയ്യോളി പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത‌തത്‌. നിലവിൽ ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ രണ്ടര വർഷത്തോളമായി കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി ക്കൊണ്ടിരിക്കുക യായിരുന്നു എന്നാണ് വിവരം. മാതാവിന്റെ ഒത്താശയോടെയാണ് അബ്‌ദുൾ റഫീഖ് പെൺകുട്ടിയെ ഉപദ്രവിച്ചത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി താൻ അനുഭവിച്ച ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. 

      കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്‌കൂൾ അധികൃതർ ജനുവരി 17-ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പയ്യോളി പോലീസ് കേസ് എടുത്തത്. ഇയാൾക്കൊപ്പം കുട്ടിയുടെ മാതാവും ഒളിവിലാണ് എന്നാണ് ലഭിക്കുന്ന വിവരം. പയ്യോളി പോലീസ് ഇൻസ്പെക്ട‌ർ പി. ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

NDR News
23 Jan 2026 09:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents