ബീവറേജസ് ഔട്ട്ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാപ്പാ കേസ് പ്രതി അറസ്റ്റിൽ
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
പനമരം: പനമരം ബീവറേജസ് ഔട്ട്ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്‌ത സംഭവത്തിൽ കാപ്പ കേസിൽ പ്രതി അറസ്റ്റിൽ. കേണിച്ചിറ പൂതാടി മുണ്ടക്കൽ വീട്ടിൽ 'കണ്ണായി' എന്ന നിഖിൽ ആണ് പിടിയിലായത്. മദ്യം വാങ്ങാനെത്തിയവർക്കും പൊതു ജനങ്ങൾക്കും ശല്യമുണ്ടാക്കിയ ഇയാൾ, ഇട പെടാനെത്തിയ പോലീസുകാരെയും ആക്രമിച്ച് പരിക്കേൽപ്പിക്കുക യായിരുന്നു. കേണിച്ചിറ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കാപ്പ ഉൾപ്പെടെ നിരവധി അക്രമണ ക്കേസുകളിൽ പ്രതിയാണ്. പനമരം പോലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

