headerlogo
crime

പോലീസുകാരുടെ പരസ്യമദ്യപാനത്തില്‍ കൂട്ടനടപടി; 6 പേർക്കും സസ്‌പെന്‍ഷന്‍

മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്‌ഐ ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കും

 പോലീസുകാരുടെ പരസ്യമദ്യപാനത്തില്‍ കൂട്ടനടപടി; 6 പേർക്കും സസ്‌പെന്‍ഷന്‍
avatar image

NDR News

27 Jan 2026 11:17 AM

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ ബിനു, സിപിഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എംഎസ്, മനോജ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. വാഹനത്തില്‍ ഉണ്ടായിരുന്ന ആറു പേരില്‍ നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത്. എന്നാല്‍ ആറുപേരെയും സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്‌ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹമോടിച്ചതിനും കേസെടുക്കും.

     പൊലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട വാഹനത്തില്‍ പൊലീസുകാര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ചായിരുന്നു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പരസ്യമദ്യപാനം. കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു മദ്യപാനം.

 

NDR News
27 Jan 2026 11:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents