പേരാമ്പ്രയിൽ വൻ കുഴൽപ്പണ വേട്ട; എഴുപത്തിരണ്ട് ലക്ഷം രൂപ പിടികൂടി
താമരശ്ശേരി മലപ്പുറം സ്വദേശികൾ പിടിയിൽ
പേരാമ്പ്ര: പേരാമ്പ്രയിൽ കുഴൽ പണവുമായി 2 പേര് പോലീസ് പിടിയിൽ. താമരശ്ശേരി വാവാട് മാളികത്തടത്തിൽ എം.പി.അലി ഇർഷാദ് (35), മലപ്പുറം മാനിപുരം വടക്കേ അപ്പമണ്ണിൽ വി.എ.സഫ്വാൻ (32) എന്നിവരാണ് പിടിയിലായത്.റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്‌പിയുടെ ഡാൻസാഫ് ടീമും പേരാമ്പ്ര പൊലീസും നടത്തിയ പരിശോധനയിൽ സംശയം തോന്നിയ വാഹനത്തെ കൂത്താളി മുതൽ പേരാമ്പ്ര ബ്ലോക്ക് ഓഫീസ് പരിസരം വരെ പിന്തുടർന്നാണ് പൊലീസ്, വാഹനത്തിലുണ്ടായിരുന്നവരെയും കസ്റ്റഡിയിൽ എടുത്തത്.
കർണാടകയിൽ നിന്നും കൊടുവള്ളി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്ന 72 ലക്ഷത്തി അറുനൂറ് രൂപയാണ് പിടികൂടിയത്. ഡ്രൈവർ സീറ്റിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം.

