കോഴിക്കോട് ആറ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ
മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: പ്രായപൂര്‍ത്തി യാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടില്‍ വിനോദ് കുമാറിനെ മാവൂര്‍ പൊലീസ് പിടികൂടി.
2025 ജൂണ്‍ മാസം മുതല്‍ പ്രതി പല ദിവസങ്ങളിലായി ആറ് വയസുകാരിയെ പ്രതിയുടെ വീട്ടില്‍വെച്ച് മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

