പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ
ഇക്കഴിഞ്ഞ ജനുവരി 18നാണ് കുട്ടികളുടെ അമ്മ പോലിസിൽ പരാതി നൽകിയത്
വടകര: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കൊല്ലം കരുനാഗപ്പളളി കല്ലേരി ഭാഗം സുകൃതത്തിൽ സമ്പത്താണ് അറസ്റ്റിലായത്. ബംഗ്ലൂരിൽ നിന്നാണ് വടകര പോലിസ് പ്രതിയെ പിടികൂടിയത്. വിദേശത്ത് ജോലിക്ക് പോകുമ്പോൾ വീട്ടിൽ മക്കളെ നോക്കുന്നതിനായി സുഹൃത്തിനെ പറഞ്ഞ് ഏൽപ്പിച്ചതായിരുന്നു. ഇത് അനുസരിച്ച് വീട്ടിലെത്തിയ സമ്പത്ത് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ശരീരത്തിൽ പ്രതി തീകൊണ്ട് പൊള്ളലേൽപ്പിക്കുക വരെ ചെയ്‌തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി 18നാണ് കുട്ടികളുടെ അമ്മ പോലിസിൽ പരാതി നൽകിയത്. തുടർന്ന് സമ്പത്ത് ഒളിവിൽ പോവുകയായിരുന്നു.
ബംഗളൂരു, മൈസൂർ, ഡൽഹിക്കു പുറമെ വടകര, പേരാമ്പ്ര ഭാഗങ്ങളിലും പ്രതി ക്ഷേത്ര പൂജാരിയായി ജോലി ചെയ്‌തിരുന്നു. വടകര എസ്എച്ച്ഒ കെ.മുരളീധരൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ രഞ്ജിത്ത്, എഎസ്ഐമാരായ ഇ.ഗണേഷൻ, കെ.കെ. സിജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

