headerlogo
crime

ബാങ്ക് ജപ്തി നടപടി ഒഴിവാക്കി തരാം എന്ന് പറഞ്ഞ് വയോധികയോട് പണം കവർന്നയാൾ പിടിയിൽ

ജപ്തി നടപടികൾ കഴിഞ്ഞതിന് ശേഷമാണ് കബളിപ്പിക്കപ്പെട്ടതറിയുന്നത്

 ബാങ്ക് ജപ്തി നടപടി ഒഴിവാക്കി തരാം എന്ന് പറഞ്ഞ് വയോധികയോട് പണം കവർന്നയാൾ പിടിയിൽ
avatar image

NDR News

06 Feb 2026 01:57 PM

വെള്ളിമാട്കുന്ന്: വയോധികയുടെ പേരിൽ ബാങ്കിലുള്ള ലോണിൻ്റെ ജപ്‌തി നടപടികൾ ഒഴിവാക്കാമെന്നു പറഞ്ഞ് പണം വാങ്ങി മുങ്ങിയ പ്ര തി പിടിയിൽ. മലാപ്പറമ്പ് കെ.എസ്.ഇ.ബി കോള നിയിൽ രജീഷിനെയാണ് (47) ചേവായൂർ പൊ ലീസ് പിടികൂടിയത്. മേരിക്കുന്ന് സി.എച്ച് കോളനിയിൽ താമസിക്കുന്ന 72 വയസ്സുകാരി 2015ൽ തൻറെ വീടിന്റെ ആധാരം വെച്ച് പുതിയറ കേരള ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2024ൽ ബാങ്ക് ജപ്തി നട പടികൾ ആരംഭിക്കുകയും ഒറ്റത്തവണ തീർപ്പാ ക്കലിൽ 10 ലക്ഷം രൂപ അടച്ചാൽ ജപ്ത‌ി നടപടികൾ ഒഴിവാക്കി കടം തീർക്കാമെന്ന് അറിയി ക്കുകയായിരുന്നു. തുടർന്ന് പരതിക്കാരി ബാങ്കിലുള്ള 10 ലക്ഷം രൂപ പരിചയക്കാരനായ പ്രതിയെ ഏൽപിച്ചു. പ്രതി ഇതിൽ നിന്ന് അഞ്ചു ലക്ഷം രൂപ മാത്രം ബാങ്കിൽ അടക്കയും വയോധികയോട് മുഴുവനും പണവും ബാങ്കിൽ അടച്ചെന്നും പറഞ്ഞു. പണം മുഴുവനും കിട്ടാത്തതിനാൾ 2024 ഒക്ടോബറിൽ ബാങ്ക് വയോധികയുടെ 80 ലക്ഷം വില വരുന്ന വീട് ജപ്‌തി ചെയുകയായി. ജപ്തി നടപടികൾ കഴിഞ്ഞതിന് ശേഷമാണ് കബളിപ്പിക്കപ്പെട്ട സംഭവം വയോധിക അറിഞ്ഞത്. തുടർന്ന് ചേവായൂർ പൊലീസിൽ പരതി നൽകി.

     അന്വേഷത്തിനിടെ പ്രതിയെ മഴപ്പറമ്പിലുള്ള വീട്ടിൽ നിന്ന് ചേവാ യൂർപൊലീസ് ഇൻസ്പെക്ടർ മഹേഷിൻ്റെ നിർദേശപ്രകാരം എസ്.ഐ.എസ്.എ.എസ്. ഇൻസ്പെക്ടർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ വിജിനേഷ്, സഫീറ, ലിവേഷ് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്തു. റസ്റ്റ് രേഖപെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജറാക്കി.

 

NDR News
06 Feb 2026 01:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents