headerlogo
crime

കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പിടികൂടി

കഞ്ചാവ് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു

 കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ്  പിടികൂടി
avatar image

NDR News

07 Feb 2026 08:37 PM

കുറ്റ്യാടി: വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് റെയ്‌ഡിൽ പിടികൂടി. പുത്തൻ പുരയിൽ സുബൈറിന്റെ വീട് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങളിലും ബാഗിലും പൊതിഞ്ഞ നിലയിൽ 16 കഞ്ചാവ് കെട്ടുകൾ കണ്ടെത്തിയത്. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വീട് തുറന്നപ്പോഴാണ് സംഭവം നടന്നത്. മുണ്ട്, നൈറ്റി, ബാഗ് എന്നിവയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനിടയിലും മറ്റുമാണ് കഞ്ചാവ് കെട്ടുകൾ സൂക്ഷിച്ചിരുന്നത്. 50 കിലോയോളം കഞ്ചാവ് കടത്തിക്കൊണ്ടു വന്നിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൽ കുറ്റ്യാടി എസ്.ഐ പി. ഷമീന്റെ നേതൃത്വത്തിൽ കുറ്റ്യാടി പൊലീസും ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ സ്പെഷൽ സ്ക്വാഡും എത്തി.

     സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതാവാനാണ് സാധ്യതയെന്നും പറഞ്ഞു. കഞ്ചാവ് തൂക്കാനുള്ള ഇലക്ട്രോണിക് ട്രാസും കണ്ടെടുത്തു. വെള്ളിയാഴ്ച‌ ഉച്ചക്കുശേഷം ആരംഭിച്ച റെയ്‌ഡ് നടപടികൾ വൈകീട്ടുവരെ തുടർന്നു. എസ്.ഐ ഗോകുൽഹരി, എ.എസ്.ഐമാരായ കെ. ഷാജു, സീമ, സിവിൽ പൊലീസ് ഓഫീസർമാരായ ടി.പി. ദിലീഷ്, കെ.ഐ. അരുൺ, ബിജു തുടങ്ങിയവരും പങ്കെടുത്തു.

 

NDR News
07 Feb 2026 08:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents