headerlogo
crime

ഇൻസ്റ്റാഗ്രാം വഴി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്

 ഇൻസ്റ്റാഗ്രാം വഴി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ
avatar image

NDR News

09 Feb 2026 04:09 PM

വയനാട്: ഇൻസ്റ്റാഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്യുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ ആലപ്പുഴ സ്വദേശി പിടിയിൽ. കായംകുളം പുതിയവിള സിബിൻ ശശിധരൻ (34) ആണ് കേണിച്ചിറ പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയുടെ മാതാവിൻ്റെ ഫോണിലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്. 2024 മുതൽ ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയെ പിന്തുടരുകയും മോശമായി പെരുമാറുക യുമായിരുന്നു. കൂടാതെ, പെൺകുട്ടിയുടെ സഹോദരിയുടെ ഫോട്ടോകൾ കൈക്കലാക്കി ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്നും, കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

     ഐ.ടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് പ്രതിക്കെതിരെ കേസെടുത്തത്. കേണിച്ചിറ ഇൻസ്പെക്ടർ എസ്.എച്ച്.ഒ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കായംകുളത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

NDR News
09 Feb 2026 04:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents