headerlogo
crime

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം

മുരാരി തന്ത്രിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

 ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം
avatar image

NDR News

09 Feb 2026 09:43 AM

കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു ഒളിവിലെന്ന് സൂചന. പൊലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. 

       പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു. റീൽ വീഡിയോകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് മുരാരി തന്ത്രി.

 

 

NDR News
09 Feb 2026 09:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents