അടിവാരത്ത് എംഡിഎംഎയുമായി ബാലുശ്ശേരി വട്ടോളി സ്വദേശികൾ പിടിയിൽ
ഇന്ന് പുലർച്ചെയാണ് ഇവരെ പിടികൂടിയത്
അടിവാരം :അടിവാരത്ത് എംഡിഎംഎയുമായി മൂന്നു പേരെ താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ പോലീസ് മേധാവി കീഴിലെ ക്രൈം സ്കോഡും ചേർന്ന് പിടികൂടി. ബാലുശ്ശേരി വട്ടോളി ബസാർ കോറോത്ത് പൊയിൽ അമർജിഹാദ് (29), ബാലുശ്ശേരി കിനാലൂർ വെളളച്ചിയിൽ റഹ് നസ് (30), ബാലുശ്ശേരി കരിയാത്തൻകാവ് കൊയിലാട്ട് മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ് പിടികൂടിയത്.
ഇന്ന് പുലർച്ചെയാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കെ.എൽ. 11 എ യു 3362 നമ്പർ പൾസർ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു.

