കോഴിക്കോട് എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി
പൊലീസും റൂറൽ എസ്.പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കുറ്റ്യാടി: കോഴിക്കോട് എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. കൊണ്ടോട്ടി കൊട്ടപ്പുറം അണ്ടിയൂർകുന്ന് കരിയപറമ്പത്ത് ഷൈജൽ എന്ന ശിഹാബുദ്ദീനാണ് (48) പിടിയിലായത്. ഇയാളിൽ നിന്നും 267 ഗ്രാം എം.ഡി.എം.എ ആണ് പിടിയിലായത്.
ബെംഗളൂരുവിൽ നിന്ന് കാറിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് എം.ഡി.എം.എ യുമായി ഇയാൾ പിടിയിലായത്. കുറ്റ്യാടി പൊലീസും റൂറൽ എസ്.പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. 2023ൽ 250 ഗ്രാം എം.ഡി.എം.എ. യുമായി ചേവായൂർ പൊലീസിൻറെ പിടിയിലായ പ്രതി ആറ് മാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. കുറ്റ്യാടി എസ്.ഐ. മാരായ പി. ഷമീർ, എസ്.ഐ ഗൗതം ഹരി, എ.എസ്.ഐ രാജേഷ്, കുനിയിൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, മനോജ് രാമത്ത്, എ.എസ്.ഐമാരായ ജയരാജൻ, വി.വി. ഷാജി, വി.സി. ബിനീഷ്, സദാനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

