headerlogo
crime

വാഹനാപകടമുണ്ടാക്കി പൊലീസിനെ വെട്ടിച്ച് കടന്ന ലോറിയെ പിന്തുടര്‍ന്ന് പിടികൂടി കൊയിലാണ്ടി പൊലീസ്

എ.എസ്.ഐ സുമേഷും സി.പി.ഒ രാഗേഷും ചേർന്നാണ് ലോറി പിടികൂടിയത്

 വാഹനാപകടമുണ്ടാക്കി പൊലീസിനെ വെട്ടിച്ച് കടന്ന ലോറിയെ പിന്തുടര്‍ന്ന് പിടികൂടി കൊയിലാണ്ടി പൊലീസ്
avatar image

NDR News

03 Mar 2026 04:06 PM

വടകര: വടകരയിൽ നിന്നും വാഹനാപകടമുണ്ടാക്കി പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ ലോറിയെ ചെയ്‌സ് ചെയ്ത്‌ത്‌ പിടികൂടി കൊയിലാണ്ടി പൊലീസ്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള എം.എച്ച് 13 സി.യു 7081 നമ്പറിലുള്ള ലോറിയാണ് പിടികൂടിയത്. കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ സുമേഷും സി.പി.ഒ രാഗേഷും ചേർന്നാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

    വടകരയിൽ നിന്നും മാരുതി കാറിൽ ഇടിച്ച് അപകടമുണ്ടാക്കിയ ഈ ലോറി പൊലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് വടകര പൊലീസ് കൊയിലാണ്ടി പൊലീസിന് വിവരം നൽകുകയും പൊലീസ് ടൗണിൽവെച്ച് വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഇയാൾ നിർത്താതെ കടന്നുകളഞ്ഞു. ഇതോടെ പൊലീസ് വാഹനത്തിൽ ലോറിയെ പിന്തുടരുകയും പൊയിൽക്കാവിൽ വെച്ച് പിടികൂടുകയുമായിരുന്നു. ലോറി വടകര പൊലീസിന് കൈമാറി.

 

NDR News
03 Mar 2026 04:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents