ബാലുശ്ശേരിയിൽ എക്സൈസ് വേട്ടയിൽ 75 ലിറ്റർ വാഷ് പിടികൂടി
വരും ദിവസങ്ങളിലും മലയോര മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും
ബാലുശ്ശേരി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനയുടെ (ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്) ഭാഗമായി മണ്ണാംപൊയിൽ തരിപ്പാക്കുനിമല മേഖലയിൽ നടത്തിയ റെയ്ഡിൽ 75 ലിറ്റർ വാഷ് പിടികൂടി. വിജനമായ സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ച നിലയിലായിരുന്നു. ബാലുശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദ്രുപദ് എസ്., എക്സൈസ് പാർട്ടിയും ചേർന്ന് നടത്തിയ മിന്നൽ പരിശോധന യിലാണ് മദ്യം കണ്ടെടുത്തത്.
സംഭവത്തിൽ അജ്ഞാതർ ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിലും മലയോര മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പരിശോധനാ സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ രാജീവൻ പി.എൻ., സിവിൽ എക്സൈസ് ഓഫീസർ ലിനീഷ്, വനിതാ എസ്.ഐ.ഒ. വിനയ എന്നിവർ പങ്കെടുത്തു.

