headerlogo
crime

വെളിമണ്ണയിൽ വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണ്ണം കവർന്നു

കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസമായിരുന്നു സംഭവം

 വെളിമണ്ണയിൽ വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണ്ണം കവർന്നു
avatar image

NDR News

22 Mar 2026 03:09 PM

ഓമശ്ശേരി: വെളിമണ്ണയിൽ വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. വെളിമണ്ണ സ്വദേശി ജുനൈദിന്റെ ഭാര്യ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസമായിരുന്നു സംഭവം. ജുനൈദിന്റെ ഭാര്യയുടെയും മകളുടെയും സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

     പെരുന്നാൾ ദിവസം ഉച്ചയ്ക്ക് ശേഷം 3:15-ഓടെ വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി 8:15-ന് ഇവർ തിരിച്ചെത്തിയപ്പോഴാണ് വീട് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ്, ബെഡ്റൂമിലെ അലമാരയും തകർത്ത് സ്വർണ്ണം കൈക്കലാക്കുകയായിരുന്നു.

     സംഭവത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സിവിൽ പോലീസ് ഓഫീസർ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെക്കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

NDR News
22 Mar 2026 03:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents