headerlogo
crime

വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ​ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ

വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്.

 വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ​ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ
avatar image

NDR News

23 Mar 2026 03:47 PM

  കോട്ടയം: ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ​ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് അം​ഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

  വള്ളത്തിൽ യാത്ര ചെയ്ത് ചൂണ്ടയിട്ട് മീൻപിടിച്ച് റീൽസ് ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നയാളാണ് അഭിജിത്ത്.

   കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയ പ്പോഴാണ് പിടിയിലായത്. വള്ളത്തിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. യുവതി കളുൾപ്പെടെയുള്ള ആവശ്യക്കാർ ക്കായി വില്പനയ്ക്കായി കരുതി യിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

NDR News
23 Mar 2026 03:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents