headerlogo
crime

പുതുപ്പാടിയിൽ തൂമ്പയുമായി നടത്തിയ അക്രമത്തിൽ ഒരാൾക്ക് പരിക്ക്

ഇന്ന് രാവിലെ സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ നിഷാദ് തൂമ്പ വീശുകയായിരുന്നു

 പുതുപ്പാടിയിൽ  തൂമ്പയുമായി നടത്തിയ അക്രമത്തിൽ ഒരാൾക്ക്  പരിക്ക്
avatar image

NDR News

30 Mar 2026 03:51 PM

പുതുപ്പാടി: പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിൽ ലഹരിമരുന്നിന് അടിമയായ യുവാവ് തൂമ്പയുമായി നാട്ടുകാർക്ക് നേരെ നടത്തിയ പരാക്രമത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) ആണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആക്രമണത്തിൽ ചാമപ്പുറായിൽ റഷീദിൻ്റെ കൈ ഒടിഞ്ഞുഇന്ന് രാവിലെ സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ നിഷാദ് തൂമ്പ വീശുകയായിരുന്നു. ഭയന്നോടിയ കുട്ടികൾ ബഹളം വെച്ചതോടെ ഓടിയെത്തിയതായിരുന്നു പിതാവായ റഷീദ്. ഇയാളുടെ തലയ്ക്ക് നേരെ നിഷാദ് തൂമ്പ കൊണ്ട് അടിക്കാൻ ശ്രമിച്ചു. ഇത് കൈകൊണ്ട് തടയുന്നതിനിടെയാണ് റഷീദിന് പരിക്കേറ്റത്. റഷീദിൻ്റെ കൈയിലെ എല്ലിന് ഒടിവുണ്ട്.

    പരാക്രമത്തിനിടെ ആളുകളുടെ പിന്നാലെ ഓടുന്നതിനിടയിൽ റോഡിൽ വീണ് നിഷാദിനും പരിക്കേറ്റു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇയാളെ കൈകാലുകൾ കെട്ടിയിട്ടാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിക്ക് അകത്തും ഇയാൾ വൻതോതിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പിന്നീട് പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഏറെക്കാലം വിദേശത്തായിരുന്ന നിഷാദ് എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ ഉപയോഗിക്കുന്നയാളും വിൽപനക്കാരനുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ താമരശ്ശേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

 

NDR News
30 Mar 2026 03:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents