ബത്തേരിയിൽ കുഴൽപ്പണ വേട്ട: രണ്ട് പേർ പിടിയിൽ
മുത്തങ്ങയിൽ വെച്ചാണ് വാഹനത്തിൽ നിന്ന് പണം പിടികൂടിയത്
വയനാട്: ബത്തേരിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കം സ്വദേശികളായ മുഹമ്മദ്, റഹീം എന്നിവരാണ് പോലീസ് പിടിയിലായത്.
ഇന്നോവ ക്രിസ്കയുടെ അടിഭാഗത്ത് പ്രത്യേക രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. മുത്തങ്ങയിൽ വെച്ച് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു.

