headerlogo
crime

വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ നടപടിയുമായി അധികൃതർ

ഇടുക്കി അണക്കര സ്കൂളിലെ അധ്യാപകൻ ശിവകുമാറിനെതിരെയാണ് നടപടി.

 വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ നടപടിയുമായി അധികൃതർ
avatar image

NDR news

28 Jun 2026 04:06 PM

ഇടുക്കി: അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപകൻ ശിവകുമാറിനെതിരെ നടപടിയുമായി സ്കൂൾ അധികൃതർ. പി ടി എ യുടെ നിർദേശപ്രകാരം ഈ അധ്യാപകനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതായി പ്രഥമാധ്യാപകൻ അറിയിച്ചു.

       ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ തിങ്കളാഴ്ച സ്കൂളിൽ നേരിട്ട് എത്തി പരിശോധന നടത്തുമെന്നറിയുന്നു.ചൈൽഡ് വെൽഫെയർ കമ്മിറ്റിയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. ഏഴാം ക്ലാസുകാരനെ അധ്യാപകൻ മുട്ടിൽ നിർത്തുകയും കാലിൽ ചൂരൽ കൊണ്ട് അടിക്കുകയും ചെയ്തന്നാണ് പറയുന്നത്. വിദ്യാർത്ഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

NDR news
28 Jun 2026 04:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents