headerlogo
crime

ആശ്രിത നിയമനം ലഭിക്കാൻ അമ്മയെ കൊന്ന യുവതി അറസ്റ്റിൽ.

ജയ്പുരിൽ അമ്മ നീരജ് ശർമ്മയെ കൊലപ്പെടുത്തിയ മകൾ ആയുഷിയാണ് അറസ്റ്റിലായത്.

 ആശ്രിത നിയമനം ലഭിക്കാൻ അമ്മയെ കൊന്ന യുവതി അറസ്റ്റിൽ.
avatar image

NDR news

08 Jul 2026 04:34 PM

ജ​യ്പൂ​ർ: സ‍​ർ​ക്കാ​ർ സ​ർ​വീ​സി​ലി​രി​ക്കെ അ​ച്ഛ​ൻ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ശ്രി​ത നി​യ​മ​നം ല​ഭി​ച്ച​ത് അ​മ്മ​യ്ക്ക്. സ‍​ർ​ക്കാ​ർ ജോ​ലി സ്വ​ന്ത​മാ​ക്കാ​ൻ ബ​ന്ധു​ക്ക​ളെ കൂ​ട്ടു​പി​ടി​ച്ച് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി യു​വ​തി. സം​ഭ​വ​ത്തി​ൽ നി​ര​ജ് ശ‍​ർ​മ്മ​യു​ടെ മ​ക​ൾ ആ​യു​ഷി​യും (23) ബ​ന്ധു​ക്ക​ളാ​യ ആ​റ് പേ​രും പി​ടി​യി​ലാ​യി.

        രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​പൂ​രി​ലാ​ണ് ആ​ശ്രി​ത നി​യ​മ​നം നേ​ടാ​ൻ മ​ക​ൾ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​താ​പ് ന​ഗ​റി​ലെ ര​വീ​ന്ദ്ര ന​ഗ​ർ സ്വ​ദേ​ശി​യാ​യ 45 വ​യ​സ് പ്രാ​യ​മു​ള്ള നീ​ര​ജ് ശ‍​ർ​മ്മ​യെ​യാ​ണ് ജൂ​ലൈ മൂ​ന്നി​ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്കോ‍​ർ​പി​യോ കാ​ർ 45കാ​രി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

      എ​ന്നാ​ൽ നീ​ര​ജ് ശ‍​ർ​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ സ​ഹോ​ദ​ര​നാ​യ രാ​കേ​ഷി​ന് തോ​ന്നി​യ സം​ശ​യ​മാ​ണ് വ​ള​രെ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​ത്തി​യ കൊ​ല​പാ​ത​കം പൊ​ളി​ച്ച​ത്. ജ​യ്പൂ​രി​ലെ കോ​ട​തി​യി​ലെ എ​ൽ​ഡി ക്ലാ​ർ​ക്കാ​യി​രു​ന്നു നീ​ര​ജ് ശ‍​ർ​മ്മ. ഈ ​ജോ​ലി ഇ​വ​ർ​ക്ക് ഭ​ർ​ത്താ​വ് വി​ജ​യ് കു​മാ​ർ ശ​ർ​മ്മ​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ ല​ഭി​ച്ച​താ​യി​രു​ന്നു. അ​ച്ഛ​ന്‍റെ മ​ര​ണ​ത്ത​ന് പി​ന്നാ​ലെ ആ​ശ്രി​ത നി​യ​മ​ന​ത്തി​ൽ ജോ​ലി ചെ​യ്യാ​ൻ ആ​യു​ഷി താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ നീ​ര​ജ് ശ‍​ർ​മ ഇ​തി​ന് അ​നു​വാ​ദ​നം ന​ൽ​കി​യി​ല്ല. ഇ​ത് ആ​യു​ഷി​യെ ക​ടു​ത്ത സ​മ്മ‍​ദ​ത്തി​ലാ​ക്കി​യി​രു​ന്നു.

       ഇ​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് സ്വ​ത്തും അ​മ്മ​യു​ടെ ജോ​ലി​യും ത​ട്ടി​യെ​ടു​ക്കാ​നാ​യി ആ​യു​ഷി പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് ആ​യു​ഷി അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി ന​ൽ​കി​യ​ത്. അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യാ​ൽ ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ ജോ​ലി ത​നി​ക്ക് ല​ഭി​ക്കു​മെ​ന്നും അ​തോ​ടൊ​പ്പം കു​ടും​ബ സ്വ​ത്തു​ക്ക​ൾ സ്വ​ന്ത​മാ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

NDR news
08 Jul 2026 04:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents