ദമ്പതികളെയും കൂടെയുള്ള യുവതികളെയും ആക്രമിച്ചു.
കാപ്പാട് ബീച്ചിനടുത്ത് റെയിൽവെ ഗേറ്റിനു സമീപം വച്ചാണ് രണ്ട് യുവാക്കൾ അക്രമണം നടത്തിയത്.
അത്തോളി: തിരുവങ്ങൂരില്‍ ദമ്പതികള്‍ക്കും യുവതികള്‍ക്കും നേരെ യുവാക്കളുടെ ആക്രമണം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കാപ്പാട് ബീച്ചിലെത്തിയതായിരുന്നു ചെങ്ങോട്ട്കാവ് സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുക്കളായ രണ്ട് യുവതികളും. ബീച്ചില്‍ നിന്ന് തിരിച്ച് കാറില്‍ പോകവെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കമന്റടിക്കുകയും അശ്ശീലവാക്കുകള്‍ പറയുകയും ചെയ്തു.
തുടര്‍ന്ന് തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ച് കാറിനെ ബ്ലോക്കിട്ട് നിര്‍ത്തി തടഞ്ഞുവെച്ച് തന്റെ ഭര്‍ത്താവിനെ മുഖത്തും തലയ്ക്കും കൈ കൊണ്ട് അടിക്കുകയും കാറില്‍ നിന്നും വലിച്ച് പുറത്തിട്ടടിക്കുകയും തടയാന്‍ തന്നെയും പ്രതികള്‍ ചേര്‍ന്ന് കൈ പിടിച്ച് വലിക്കുകയും പുറകോട്ട് തള്ളുകുയും കാറിന്റെ ചില്ല് അടിച്ച് തകര്‍ത്തെന്നും പരാതിക്കാരി പറഞ്ഞു.
സംഭവത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിന് കണ്ണിന് പരിക്കേല്‍ക്കുകയും പരാതിക്കാരിയുടെ കൈയക്ക് ചതവ് പറ്റിയിട്ടുമുണ്ട്. നാട്ടുകാര്‍ ഇടപെട്ട് പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി അര്‍ജുന്‍(25), കണ്ണൂര്‍ കായല്ലൂര്‍ സ്വദേശി റിജില്‍(38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ കൊയിലാണ്ടി കോടതയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കൊയിലാണ്ടി സബ്ജയിലില്‍ ആണ് ഇവര്‍ റിമാന്‍ഡില്‍ കഴിയുന്നത്.

