headerlogo
crime

ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കസ്റ്റഡിയിൽ

അനധികൃതമായി വില്പന നടത്തിയ വിദേശ മദ്യവുമായി അവിടനെല്ലൂർ വടക്കെ നെല്ലിയോട് കണ്ടി ഷൈജു (45) അറസ്റ്റിലായി

 ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കസ്റ്റഡിയിൽ
avatar image

NDR news

17 Jul 2026 04:08 PM

ബാലുശ്ശേരി: ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ പരിശോധനയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. അവിടനല്ലൂർ വടക്കേ നെല്ലിയോട്കണ്ടി ഷൈജു പി.എം. (45) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

        ജൂലൈ16, വ്യാഴാഴ്ച രാവിലെ 11 മണിയോടെ കൂട്ടാലിട നരയംകുളം റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. സ്‌കൂട്ടിയിൽ 4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ അബ്കാരി ആക്ട് വകുപ്പുകൾ പ്രകാരം കേസെടുത്തു.

       പ്രതിയെയും പിടിച്ചെടുത്ത മദ്യവും സ്‌കൂട്ടറും തുടർ നിയമനടപടികൾക്കായി കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ധ്രുപദ് എസ്സിന്റെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രകാശൻ എ.കെ., സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ് കുമാർ എസ്.ജെ., ജിഷ്ണു പി.കെ., വനിത സിവിൽ എക്‌സൈസ് ഓഫീസർ ജിജി വി., സിവിൽ എക്‌സൈസ് ഓഫീസർ (ഡ്രൈവർ) വിനുരാജ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

NDR news
17 Jul 2026 04:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents