headerlogo
crime

പണയ തട്ടിപ്പ് കേസിലെ പ്രതി പോലീസിനെ ആക്രമിച്ചു.

സ്വർണ പണയ തട്ടിപ്പു കേസിലെ പ്രതി സനോജാണ് പേലീസിനെ ആക്രമിച്ചത്.

 പണയ തട്ടിപ്പ് കേസിലെ പ്രതി പോലീസിനെ ആക്രമിച്ചു.
avatar image

NDR news

17 Jul 2026 10:06 AM

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ പ​ണ​യ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഇന്നലെയായിരുന്നു സം​ഭ​വം.

      ​നെയ്യാ​റ്റി​ൻ​ക​ര എ​സ്ഐ അ​ക്ഷ​യ് കു​മാ​ർ, പോ​ലീ​സു​കാ​രാ​യ നി​തി​ൽ സു​കു​മാ​ര​ൻ, ആ​ന്‍റ​ണി മി​റാ​ണ്ട എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ‌ന​ട​രാ​ജ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി സ​നോ​ജി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു സം​ഭ​വം. പി​ന്നാ​ലെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് സ​നോ​ജി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

     സ​നോ​ജ് ഥാ​ർ ജീ​പ്പി​ൽ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​റി​ലും ബൈ​ക്കി​ലു​മാ​യെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചി​ട്ട​ശേ​ഷം ജീ​പ്പു​കൊ​ണ്ട് കോ​ൺ​ക്രീ​റ്റ് റോ​ഡി​ലൂ​ടെ മീ​റ്റ​റു​ക​ളോ​ളം വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു. കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ഫി​നാ​ൻ​സ് ഉ​ട​മ​യു​മാ​യ ശ്രീ​ജി​ത്തി​നെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു.

NDR news
17 Jul 2026 10:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents