headerlogo
crime

ജിംനേഷ്യത്തിൽ ലഹരി വിൽപന,മൂന്നുപർ അറസ്റ്റിൽ

ജിംനേഷ്യത്തിലെ ലഹരി വില്പന ബേപ്പൂർ സ്വദേശികളായ ഇജാസ്, അർഷാദ്, ജംഷീർ എന്നിവർ കസ്റ്റഡിയിൽ

 ജിംനേഷ്യത്തിൽ ലഹരി വിൽപന,മൂന്നുപർ അറസ്റ്റിൽ
avatar image

NDR news

18 Jul 2026 04:16 PM

കോഴിക്കോട്:  ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തിവന്ന മൂന്ന് യുവാക്കള്‍ പിടിയില്‍. പയ്യാനക്കലിലെ ബാക് ടു ഫിറ്റ് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും വില്‍പ്പന നടത്തിവന്ന സംഘത്തെ പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്.

      ബേപ്പൂര്‍ സ്വദേശികളായ ഇജാസ്, അര്‍ഷാദ്, ജംഷീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 250 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 25 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയാണ് പിടികൂടിയത്.

     പരിശീലനത്തിനെന്ന വ്യാജേന ലഹരി വാങ്ങാന്‍ മാത്രം ഇവിടെ ആളുകള്‍ എത്താറുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പിടികൂടുന്നതിനിടെ എംഡിഎംഎ വിറ്റ് കിട്ടിയ പണം ഇവര്‍ വെള്ളത്തില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

NDR news
18 Jul 2026 04:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents