headerlogo
crime

ടു വീലർ വില്പന ഷോപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പ്, യുവതി അറസ്റ്റിൽ

തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി സുകുമാരി ആണ് പോലീസ് പിടിയിലായത്.

 ടു വീലർ വില്പന ഷോപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പ്, യുവതി അറസ്റ്റിൽ
avatar image

NDR news

21 Jul 2026 08:45 AM

തിരുവനന്തപുരം: ആറ്റിങ്ങരയില്‍ ടൂവീലര്‍ വില്പന സ്ഥാപനം കേന്ദ്രമാക്കി തട്ടിപ്പ് നടത്തിയ യുവതി പോലീസ് പിടിയില്‍. പള്ളിച്ചല്‍ സ്വദേശി സുകുമാരിയെയാണ് പോലീസ് പിടികൂടിയത്. ആറ്റിങ്ങര തായ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് സുകുമാരി.

      സ്ഥാപനത്തില്‍ മുഴുവന്‍ പണവുമടച്ച് വാഹനം വാങ്ങാന്‍ എത്തുന്നവരുടെ രേഖകള്‍ കൈക്കലാക്കുകയും വാഹന ഉടമ അറിയാതെ ഈ രേഖകൾ ഉപയോ ഗിച്ച് ബാങ്ക് വായ്പ തരപ്പെടുത്തി തട്ടിപ്പ് നടത്തുകയുമായിരുന്നു യുവതിയുടെ രീതി.വായ്പ്പയുമായി ബന്ധപ്പെട്ട തിരിച്ചടവ് പ്രശ്‌നങ്ങളും സിബില്‍ പ്രശ്‌നങ്ങളും പുറത്തു വന്നതോടെയാണ് പ്രതിക്കെതിരെ പരാതികള്‍ ഉയര്‍ന്നത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

NDR news
21 Jul 2026 08:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents