വിദ്യാ ബാലകൃഷ്ണൻ എംഎൽഎ യെ മന്ത്രി ആക്കാമെന്ന് ഫോൺ ചെയ്ത പ്രതികളെ ഇന്ന് കോഴിക്കോട് എത്തിക്കും
കോഴിക്കോട് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ മൂന്ന് കോടി കൊടുത്താൽ മന്ത്രി ആക്കാമെന്ന് പറഞ്ഞു ഫോൺ ചെയ്ത കേസിലെ പ്രതികളെ കോഴിക്കോട്ട് എത്തിക്കും കോഴിക്കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഇന്ന് കോഴിക്കോട്ടെത്തിക്കുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും. ഈ മാസം ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട് എംപിയുടെ ഓഫീസില്‍ നിന്ന് രാജ്കുമാര്‍ എന്നയാളാണെന്ന് പരിചയപ്പെടുത്തിയാണ് എംഎല്‍എയെ തട്ടിപ്പ് സംഘം സമീപിച്ചത്. വാട്‌സ്‌ആപ്പില്‍ കോള്‍ ചെയ്യുകയായിരുന്നു.
പ്രിയങ്ക ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസുമായും പാര്‍ട്ടി ആസ്ഥാനമായും ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു ഫോണ്‍വിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്.തുടര്‍ന്ന് വിദ്യ ബാലകൃഷ്ണന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

