33 ലക്ഷത്തിന്റെ കുഴൽപ്പണം പിടിച്ചു
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 33 ലക്ഷത്തിന്റെ കുഴൽ പണവുമായി മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഉള്ളാടൻ മൊയ്തീൻ കുട്ടിയെ പോലീസ് പിടികൂടി
പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ രേഖകളില്ലാത്ത 33 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണവുമായി യാത്രക്കാരന്‍ പിടിയിലായി. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി പുള്ളാടന്‍ മൊയ്ദീന്‍ കുട്ടിയെയാണ് പരപ്പനങ്ങാടി പോലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും (DANSAF) ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.
ഇയാളില്‍ നിന്ന് കണക്കില്‍പ്പെടാത്ത 33,05,800 രൂപ പോലിസ് പിടിച്ചെടുത്തു. ട്രെയിനിറങ്ങി സ്റ്റേഷന് പുറത്തേക്ക് പോകുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി വലയിലായത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആര്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണെന്നതിനെക്കുറിച്ചും പോലിസ് ചോദ്യം ചെയ്തുവരികയാണ്.

