headerlogo
crime

എംഡിഎം എ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

പേരാമ്പ്ര ബി ആർ സി യിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശി വലിയ പറമ്പിൽ വിപി നീഷ്മ ആണ് അറസ്റ്റിലായത്

 എംഡിഎം എ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ
avatar image

NDR news

28 Jul 2026 06:25 PM

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്.  കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപിക മാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി മൂന്നാമത്തെ അധ്യാപികയെ അറസ്റ്റ് ചെയ്തത്.

      വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

       ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവർ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയത്

NDR news
28 Jul 2026 06:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents