headerlogo
crime

യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്ത് കസ്റ്റഡിയിൽ

പെരുമണ്ണ മുണ്ടുപാലത്ത് വാടക വീട്ടിനുള്ളിൽ ചാലിൽ സ്വദേശിയായ ഷെരീഖ് ആണ് മരിച്ചത്. സുഹൃത്തായ മുഹമ്മദ് അഷറഫിനെ പോലീസ് ചോദ്യം ചെയ്യുന്നു.

 യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്ത് കസ്റ്റഡിയിൽ
avatar image

NDR news

28 Jul 2026 01:05 PM

പെരുമണ്ണ : പെരുമണ്ണ മുണ്ടുപാലത്ത് വാടകവീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ സ്വദേശിയായ ഷെരീഖ് ആണ് മരിച്ചത്. മുണ്ടുപാലം പുത്തൂർ മഠം റോഡിൽ സരിഗ ബസ് സ്റ്റോപ്പിന് സമീപമുള്ള വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈൽ ഫോൺ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഷെരീഖ്.

      രാത്രിയോടെ ഷെരീഖിന്റെ സുഹൃത്തും ഇരിങ്ങല്ലൂർ സ്വദേശിയുമായ മുഹമ്മദ് അഷ്റഫ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിക്കുകയായിരുന്നു. താൻ ഷെരീഖിനെ തലക്കടിച്ചുകൊലപ്പെടുത്തിയെന്നും മൃതദേഹം മുണ്ടുപാലത്തെ വാടകവീട്ടിലുണ്ടെന്നുമാണ് അഷ്റഫ് പോലീസിനോട് പറഞ്ഞത്.

        വിവരമറിഞ്ഞ ഉടൻതന്നെ പന്തീരാങ്കാവ് പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. എങ്കിലും കൊലപാതകമാണെന്ന കാര്യം പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലഹരി ഉപയോഗമാണോ മരണത്തിന് കാരണമായതെന്ന സംശയവും പോലീസ് പ്രകടിപ്പിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

      സംഭവത്തിൽ വിവരം നൽകിയ സുഹൃത്ത് മുഹമ്മദ് അഷ്റഫിനെ പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഷെരീഖിന്റെ ​ഭാര്യ: ഫിദ. മകൾ: ഹെൻസ.

NDR news
28 Jul 2026 01:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents