മദ്യലഹരിയിൽ അമ്മയെ കൊല്ലാൻ ശ്രമിച്ചു. മകൻ അറസ്റ്റിൽ .
മകൻ അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.മനംനൊന്ത് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു.
വയനാട് : മദ്യപിച്ചെത്തി അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ അതിയായ മനംനൊന്ത് അമ്മ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു.
മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കിടുകയും തുടർന്ന് അവരെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം മനംനൊന്ത അമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അയൽവാസികളും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
അമ്മയുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി മകനെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

