അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തു
പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പുലർച്ചെ അറസ്റ്റ് ചെയ്തു
കണ്ണൂർ: നിരവധി കേസുകളില്‍ പ്രതിയായ, പോലിസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന, അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അര്‍ജുന്‍ ആയങ്കി പിടിയിലായത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടില്‍ ഒളിവിലിരിക്കുകയായിരുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്.
രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയതോടെ അര്‍ജുന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നേരത്തെ അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. കണ്ണൂര്‍ വളപട്ടണം പൊലീസാണ് ഭാര്യയുടെ പേരിലുള്ള കാര്‍ കസ്റ്റഡിയിലെടുത്തത്

