headerlogo
crime

കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു.

ഞായറാഴ്ച രാത്രി 10 മണിക്ക് മൊട്ടന്തറയിൽ ബൈക്കുകളിലെത്തിയ പത്തുപേരടങ്ങുന്ന സംഘമാണ് വെട്ടി പരിക്കേൽപിച്ചത്

 കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു.
avatar image

NDR news

10 Aug 2026 11:25 AM

കുറ്റ്യാടി: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചായിരുന്നു സംഭവം. ബൈക്കുകളിലായി എത്തിയ പത്തു പേരടങ്ങുന്ന സംഘം വാക്കത്തി ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു.

        ഒരു യുവതിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട വിഷയത്തിൽ അക്രമി സംഘവും യുവാക്കളും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. ഈ തർക്കമാണ് പിന്നീട് സംഘർഷത്തിലും യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുന്നതിലും കലാശിച്ചത്.

      ആക്രമണത്തിൽ പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. യുവാക്കളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. GeographicReference

       നാട്ടുകാർ ഇടപെട്ട് അക്രമി സംഘത്തിലെ ഒരാളെ പിടികൂടി പോലീസിന് കൈമാറി. ശ്രീജിത്ത് എന്നയാളാണ് പിടിയിലായതെന്നും ഇയാളെ നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ബാക്കിയുള്ള അക്രമികളെ കുറിച്ചുള്ള കൃത്യമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ഊർജിതമാക്കി.

NDR news
10 Aug 2026 11:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents