headerlogo
crime

കോഴിക്കോട് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ അടിയേറ്റ് അച്ഛൻ മക്കിനിയാട്ട് ശശിധരൻ (66) മരിച്ചു

 കോഴിക്കോട് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
avatar image

NDR news

17 Aug 2026 10:52 AM

കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍ (66) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.

      ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം നടന്നത്. സ്ഥിരം മദ്യപിച്ചെത്തുന്ന അഭിരാം വീട്ടില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഇതിനിടെ പ്രതി ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

      പരിക്കേറ്റ ശശിധരനെ ഉടന്‍ തന്നെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.പ്രതിയായ അഭിരാം ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു.

NDR news
17 Aug 2026 10:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents