കാറിലെ അഭ്യാസപ്രകടനം യുവാക്കൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
ചാലിയം കടവ് റോഡിൽ രണ്ട് കാറുകളിലായി യുവാക്കൾ നടത്തിയ അപകടകരമായ അഭ്യാസ പ്രകടനത്തിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
പേരാമ്പ്ര: ചാനിയംകടവ് റോഡിൽ അപകടകരാം വിധം കാറുകളിൽ അഭ്യാസപ്രകടനത്തിയവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
രണ്ട് കാറുകളും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ്ങ് എന്നിവയ്ക്ക് കേസ് എടുത്തിട്ടുണ്ട്. യുവാക്കളുടെ ലൈസൻസ് സസ്പൻഡ് ചെയ്യും. ഇവരെ എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസ്സിനും അയക്കും.
മുയിപ്പോത്ത് ചാനിയംകടവ് റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രണ്ടു കാറുകളിൽ എത്തിയ യുവാക്കളാണ് അഭ്യാസ പ്രകടനം നടത്തിയത്. ഡോറിന്റെ മുകളിലിരുന്നു കൊണ്ടും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീതി പരത്തുന്ന അപകടമായ രീതിയിലുമാണ് വാഹനം ഓടിച്ചത്.

