headerlogo
crime

കാലടി സംസ്കൃത സർവകലാശാലയിൽ അക്രമം,നാല് എസ്എഫ്ഐക്കാർ അറസ്റ്റിൽ

സംസ്കൃത സർവകലാശാല വൈസ്ചാൻസിലർ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസിൽ നാല് എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിലായി

 കാലടി സംസ്കൃത സർവകലാശാലയിൽ അക്രമം,നാല് എസ്എഫ്ഐക്കാർ അറസ്റ്റിൽ
avatar image

NDR news

17 Aug 2026 10:03 AM

കാലടി : സംസ്‌കൃത സര്‍വകലാശാലയില്‍ വൈസ് ചാൻസിലർ സിസ തോമസിനെതിരെ അക്രമം നടത്തിയെന്ന കേസില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മെബിന്‍, യദുകൃഷ്ണന്‍, ബേസില്‍, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് വൈസ് ചാന്‍സലര്‍ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും സിന്‍ഡിക്കേറ്റ് അംഗങ്ങളേയും പേഴ്‌സണല്‍ സ്റ്റാഫിനേയും ആക്രമിച്ചെന്നും വാഹനം നശിപ്പിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

NDR news
17 Aug 2026 10:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents