headerlogo
crime

കാസർകോട് എംഡി എം എ കേസ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

എം ഡിഎം എ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാവ് അടക്കമുള്ളവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

 കാസർകോട് എംഡി എം എ കേസ്  പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
avatar image

NDR news

20 Aug 2026 04:59 PM

കാസർ​ഗോഡ്; എംഡിഎംഎ കേസിൽ പ്രതിളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആ​ഗസ്റ്റ് 22 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും. പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ.

      കാസർകോഡ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്കായി ഹാജരായത്. യൂത്ത് കോൺഗ്രസുകാർ പ്രതികളായ മയക്കുമരുന്ന് കേസിൽ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസ്

       അതേസമയം, കേസിൽ ദുരൂഹതയുണ്ടെന്ന് പ്രതികൾ അറിയിച്ചു.തങ്ങളെ പെടുത്തിയതാണെന്ന് അബ്‌ദുൾ സലാം പറഞ്ഞു. പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി പെടുത്തിയതാണ്. പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് മുഹമ്മദ്‌ ഹുസൈൻ പറഞ്ഞു. മുഖ്യമന്ത്രിയോട് ബന്ധമുണ്ടോ എന്ന ചോദ്യത്തിനും മറുപടിയില്ല.

NDR news
20 Aug 2026 04:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents