headerlogo
crime

കൊയിലാണ്ടിയിലെ മോഷണം പ്രതികളിൽ ഒരാൾ പിടിയിൽ

മുത്താമ്പി റോഡിലുള്ള അടച്ചിട്ട വീട്ടിൽ നിന്നും 30 പവൻ മോഷണം പോയ കേസിൽ കൂരാച്ചുണ്ട് സ്വദേശി മുസ്തഫ പോലീസ് പിടിയിലായി

 കൊയിലാണ്ടിയിലെ മോഷണം പ്രതികളിൽ ഒരാൾ പിടിയിൽ
avatar image

NDR news

20 Aug 2026 11:55 AM

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അടച്ചിട്ട വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കൂരാച്ചുണ്ട് ഓടക്കുഴി മുസ്തഫ (38) യാണ് പിടിയിലായത്. ശിവദം ഹൗസില്‍ ഗീരീഷന്റെ വീട്ടിൽ കഴിഞ്ഞ ജൂലായ് 7ന് രാത്രിയിലാണ് മോഷണം നടന്നത്.

     വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണചെയിന്‍, ഡയമണ്ട് കമ്മല്‍, പണം എന്നിവ മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. വീട്ടുകാര്‍ രാവിലെ ബന്ധുവീട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ 2.20 ഓടെയാണ് മോഷണം നടന്നതെന്ന് വ്യക്തമായിരുന്നു. മൂന്നുപേരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞെങ്കിലും മുഖം വ്യക്തമായിരുന്നില്ല.

     മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കയറിയത്. അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വെള്ള നിറത്തിലുള്ള ആക്ടീവ സ്‌കൂട്ടറിലാണ് മോഷ്ടാക്കൾ എത്തിയത്.

     കൊയിലാണ്ടി പോലീസ് കേസെടുത്തു അന്വേഷണം നടന്നുവരുന്നതിനിടയിലാണ് കൂരാച്ചുണ്ട് സ്വദേശിയും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മുസ്തഫ എന്ന മുത്തുവിനെ തിരൂരില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നത്. സംഘത്തിലുണ്ടായിരുന്ന മൂന്നു പേരെ ഇനി കണ്ടെത്തേണ്ടതുണ്ട്. കൊയിലാണ്ടിയില്‍ നടന്ന മറ്റ് കളവു കേസുകളില്‍ ഇവര്‍ക്ക് ബന്ധമുണ്ടോ എന്നുള്ളതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.

     കേസന്വേഷണത്തില്‍ കൊയിലാണ്ടി എസ്എച്ച്ഒ കിരണ്‍, എസ്ഐ മണി എന്‍.കെ, എസ്ഐ മനോജ്, യു.വിജു വാണിയംകുളം, പ്രവീണ്‍കുമാര്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

NDR news
20 Aug 2026 11:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents