headerlogo
crime

ഓണാഘോഷത്തിന് എം ഡി എം എയുമായി വിദ്യാർത്ഥികൾ കോളേജിലേക്ക്

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിന് വിദ്യാർത്ഥികൾ കോളേജിലേക്ക് പോകുന്ന കാറിൽ നിന്നും എംഡിഎം എ പിടികൂടി.

 ഓണാഘോഷത്തിന് എം ഡി എം എയുമായി വിദ്യാർത്ഥികൾ കോളേജിലേക്ക്
avatar image

NDR news

21 Aug 2026 05:58 PM

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷ പരിപാടിക്കിടെ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നുമാണ് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. എക്‌സൈസിന്റെ വാഹനം കണ്ടതോടെ പേടിച്ച വിദ്യാർഥികൾ വാഹനത്തിൽ നിന്നും ഇറങ്ങി പുറത്തേക്കോടി. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് വിദ്യാർഥികളെ പ്രതിയാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

      അതേസമയം, ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 74 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ അകെ അറസ്റ്റിൽ ആയവരുടെ എണ്ണം 10,015 ആയി. ആകെ 9280 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും നിലവിൽ പിടിച്ചെടുത്തു. നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോഴിക്കോട് (929) ആണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകളെ അറസ്റ്റ് ചെയ്തത് മലപ്പുറത്താണ്

NDR news
21 Aug 2026 05:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents