headerlogo
crime

12.8 കിലോഗ്രാം എംഡി എം എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ

സംസ്ഥാന പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണ് കോയമ്പത്തൂരിൽ വച്ച് നടത്തിയത്. മാർക്കറ്റിൽ പത്തു കോടികളും രൂപം വില വരുന്ന എംഡി എം എയാണ് കേരള പോലീസ് പിടിച്ചെടുത്തത്

 12.8 കിലോഗ്രാം എംഡി എം എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ
avatar image

NDR news

30 Aug 2026 12:16 PM

മലപ്പുറം:മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് കേരള പോലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്ന് നടത്തി. കോയമ്പത്തൂരിൽ വെച്ച് 12.8 കിലോഗ്രാം ഉയർന്ന ഗുണനിലവാരമുള്ള MDMA ആണ് പോലീസ് സംഘം പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 10 കോടിയിലധികം രൂപ വിലവരും.

     പ്രതികൾലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു:ജാബിർ അലി (32) - പന്തല്ലൂർ, മഞ്ചേരി (മലപ്പുറം)ഷഹീം അക്ബർ (21) - ആനക്കയം, മഞ്ചേരി (മലപ്പുറം)മുഹമ്മദ് സാലിഹ് (34) - മേപ്പാടി (വയനാട്). ഏതാനും ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിലെ ഒരു സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് 100 ഗ്രാം MDMA-യുമായി 6 പേരെ മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. ഈ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് അന്തർസംസ്ഥാന ലഹരി ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.

     ഓപ്പറേഷൻ തൂഫാൻ മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നേതൃത്വത്തിൽ, മഞ്ചേരി ഇൻസ്പെക്ടറും വിക്രം ഡിസ്ട്രിക്ട് ആൻറി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (DANSAF) ചേർന്നാണ് ഈ വലിയ റെയ്ഡ് നടത്തിയത്.   

     പ്രതികൾ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് ശേഖരിച്ച് രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്നു.ആഡംബര വാഹനങ്ങളുടെ ഡോർ പാനലുകൾക്കുള്ളിൽ പ്രത്യേക അറകൾ ഉണ്ടാക്കിയാണ് ഇവർ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയത്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിലെ വിവിധ ഭാഗങ്ങളിലെ യുവാക്കൾക്ക് വിതരണം ചെയ്യാനാണ് 200 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള പാക്കറ്റുകളാക്കി ഇവ സൂക്ഷിച്ചിരുന്നത്.

NDR news
30 Aug 2026 12:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents