കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം കാക്കൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ബിജു(53) നെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കാക്കൂർ സ്വദേശി ബിജുവിനെ (53) നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 29-ന് രാത്രി കോഴിക്കോട്ടുനിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മാനാഞ്ചിറ എത്തിയപ്പോഴാണ് സംഭവം. യാത്രക്കാരിയായ യുവതിയോട് ഇയാൾ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. യുവതി ബഹളം വെച്ചതിനെ തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ബസ് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.

