headerlogo
crime

ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫിനെതിരെ കൈക്കൂലി കേസ്.

ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് എന്നിവർക്കെതിരെയാണ് വിജിലൻസ് കോടതിയിൽ പരാതി.

 ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫിനെതിരെ കൈക്കൂലി കേസ്.
avatar image

NDR news

02 Sep 2026 05:39 PM

തൃശ്ശൂർ: ചാലക്കുടി എംഎൽഎയ്ക്കും കെപിസിസി സെക്രട്ടറിക്കുമെതിരെ കൈക്കൂലി ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് വിജിലൻസ് കോടതി. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തും കൈക്കൂലി ചോദിച്ചു എന്നാണ് ആരോപണം.

        കോൺഗ്രസ് പ്രവർത്തകനായിരുന്ന തൃശൂർ താണിക്കുടം സ്വദേശി ദേവേന്ദ്രൻ്റെ പരാതിയിലാണ് നടപടി. ദേവേന്ദ്രൻ്റെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് 5 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടന്നാണ് പരാതിക്കാരൻ പറയുന്നത്. 2016 ൽ നടന്ന സംഭവത്തിന് പിന്നാലെ രാജേന്ദ്രൻ നിരവധി കേന്ദ്രങ്ങളിൽ പരാതി നൽകിയിരുന്നു. പരാതികൾക്ക് പിന്നാലെ കോടതിയെ സമീപിച്ച തോടെയാണ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും കോടതി ഉത്തരവിടുന്നത്.

NDR news
02 Sep 2026 05:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents