headerlogo
crime

ദേശീയപാതയിൽ നിയമലംഘനം നടത്തിയ കെഎസ്ആർടിസിക്കെതിരെയും നടപടിയെടുക്കും

കോഴിക്കോട് ആറുവരി ദേശീയപാതയിൽ നിയമം ലംഘിച്ച് തെറ്റായ ദിശയിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

 ദേശീയപാതയിൽ നിയമലംഘനം നടത്തിയ കെഎസ്ആർടിസിക്കെതിരെയും നടപടിയെടുക്കും
avatar image

NDR news

06 Sep 2026 08:20 PM

കോഴിക്കോട് : ആറുവരി ദേശീയ പാതയില്‍ നിയമം ലംഘിച്ച് കെഎസ്ആര്‍ടിസി ബസിനെതിരെ നടപടി വരുന്നു. കോഴിക്കോട് ബൈപ്പാസിലൂടെയാണ് ആറ് കിലോമീറ്റര്‍ ദൂരം തെറ്റായ ദിശയില്‍ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് യാത്രക്കാരുമായി ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടിയെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. രാമനാട്ടുകരയ്ക്ക് സമീപമുള്ള മേല്‍പാലത്തിലൂടെയാണ് ബസ് തെറ്റായ ദിശയില്‍ ഓടിച്ചത്. അന്നേ ദിവസം ഡ്യൂട്ടിയുലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും എംവിഡി ശേഖരിച്ചിട്ടുണ്ട്.

.     കഴിഞ്ഞദിവസം സമാനമായ രീതിയില്‍ സര്‍വീസ് നടത്തിയ കൃതിക എന്ന സ്വകാര്യ ബസ്സിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചിരുന്നു. 7,500രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തുകയും നിയമലംഘനം നടത്തിയ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

NDR news
06 Sep 2026 08:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents