headerlogo
crime

എം ടി എം എ ലഹരി കേസിൽ രണ്ടാംപ്രതി കീർത്തനയ്ക്ക് ജാമ്യം അനുവദിച്ചു

എംഡി എം എ ലഹരി കേസ് പ്രതിയും പേരാമ്പ്ര ബിആർസി യിൽ സ്പെഷ്യൽ എജ്യുകേറ്ററുമായ മരുതോങ്കര സ്വദേശിനി കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധിയോടെ ജാമ്യമനുവദിച്ചു.

 എം ടി എം എ ലഹരി കേസിൽ രണ്ടാംപ്രതി കീർത്തനയ്ക്ക് ജാമ്യം അനുവദിച്ചു
avatar image

NDR news

06 Sep 2026 09:59 PM

വടകര: വടകര എംഡിഎംഎ കേസില്‍ രണ്ടാംപ്രതി കീര്‍ത്തനക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതിക്കെതിരെ മുന്‍ ക്രിമിനല്‍ കേസുകളില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. എല്ലാ ശനിയാഴ്ചയിലും രാവിലെ 10 മുതല്‍ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളില്‍ ഇടപെടാനോ പാടില്ല. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കേസില്‍ ഒന്നാം പ്രതി കാവ്യക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

.   . വടകര സ്വദേശി പിടിയിലായതോടെയായിരുന്നു അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം പുറംലോകമറിയുന്നത്. കേസില്‍ പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശിനി കീര്‍ത്തന (31), ചെരുവാളൂര്‍ ഗവ. എല്‍പി സ്‌കൂൾ ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശിനി കെ. കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യൽ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പില്‍ വി.പി നീഷ്മ (30), കണ്ണൂർ ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ കാവ്യയേയും കീര്‍ത്തനയേയും നീഷ്മയേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

NDR news
06 Sep 2026 09:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents