പോലീസ് ജീപ്പ് ഇടിച്ചു പരിക്ക് പറ്റിയ ആളെ ഹോസ്പിറ്റലിൽ എത്തിച്ചില്ല, പോലീസുകാർക്ക് സസ്പെൻഷൻ
പുതുക്കാട് പോലീസ് സ്റ്റേഷനിൽ എസ് ഐ. സി എം മഹേഷ് ഉൾപ്പെടെ നാലു പേർക്കാണ് സസ്പെൻഷൻ
തൃശൂർ: പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍. ക്രിമിനല്‍ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ചയാളെ ആശുപത്രിയിലെത്തിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. എസ്ഐ സി എം മഹേഷ് , സിപിഒ എം യു ഫൈസല്‍, ഇ സി യദുകൃഷണന്‍, പി ഡി നവീന്‍കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്
. തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിന്തുടരുന്നതിനിടെയായിരുന്നു പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികനായ വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റത്. ജൂലൈ 19 നാണ് സംഭവം നടന്നത്. യുവാവിനെ ഇടിച്ചിട്ടിട്ടും ജീപ്പ് നിർത്തിയില്ല. സംഭവത്തിന് പിന്നാലെ അഭിഷേക് പരാതി നൽകുകയായിരുന്നു. ഇതിലാണ് നടപടി.
. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നതായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റം. തൃശൂര്‍ ഡിഐജി ടി നാരായണനാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. കേസില്‍ തുടര്‍ അന്വേഷണം നടത്തുമെന്ന് ഡിഐജി അറിയിച്ചു.

