headerlogo
crime

അട്ടപ്പാടി ഇരട്ട കൊലപാതകം പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതക കേസ് മുഖ്യമന്ത്രി പശ്ചിമബംഗാൾ സ്വദേശിയായ പ്രഭാത്ദാസിനെ ബംഗാളിൽ നിന്ന് പിടികൂടി

 അട്ടപ്പാടി ഇരട്ട കൊലപാതകം പ്രതി പിടിയിൽ
avatar image

NDR news

09 Sep 2026 08:19 AM

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഭവാനിപ്പുഴയിൽ തള്ളിയ കേസിൽ മുഖ്യപ്രതി പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസിനെ പ്രത്യേക അന്വേഷണ സംഘം ബംഗാളിൽ നിന്ന് പിടികൂടി. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. എന്നാൽ കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണ്ഉള്ളതെന്നുമാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

.     കഴിഞ്ഞ രണ്ട് മാസമായി ഈ യുവതിക്കൊപ്പമാണ് പ്രതി താമസിച്ചു വന്നിരുന്നത്. ഭവാനിപ്പുഴയോരത്ത് വെച്ചു തന്നെയാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുപ്പതുകാരിയായ യുവതിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് ക്രൂരകൃത്യത്തിന് ശേഷം മൃതദേഹങ്ങൾ ചാക്കുകളിൽ കഷ്ണങ്ങളാക്കി കെട്ടി പുഴയിൽ ഒഴുക്കുകയായിരുന്നു.

.    കൊലപാതകത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തത വരുത്തുന്നതിനായി പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പാലക്കാട്ടുനിന്നും അതിവേഗം ബംഗാളിലേക്ക് കടന്ന പ്രതിയെ സാഹസികമായാണ് കേരള പൊലീസ് പിടികൂടിയത്.

NDR news
09 Sep 2026 08:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents